നിതീഷ്
Posted On
date_range Updated On
date_range വീടുകയറി ആക്രമണം: പ്രതി പിടിയിൽ
കൊച്ചി: വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തേവര ഫെറി കാട്ടുപുറത്ത് വീട്ടിൽ ടി.എസ്. നിതീഷിനെയാണ് (31) എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നിതീഷിന്റെ അമ്മയെ അസഭ്യം പറഞ്ഞതിലുള്ള വിരോധത്തിൽ ഞായറാഴ്ച രാത്രി 10.15ഓടെ തേവര ഫെറിയിലുള്ള പരാതിക്കാരിയുടെ വീട്ടിൽ അക്രമം നടത്തിയെന്നാണ് പരാതി.
പരാതിക്കാരിയുടെ അച്ഛനെയും അമ്മയെയും മർദിക്കുകയും ഇഷ്ടികകൊണ്ട് തലക്ക് അടിക്കുകയും ചെയ്യുകയായിരുന്നു. ജനറൽ ആശുപത്രി പരിസരത്തുനിന്ന് ടൗൺ സൗത്ത് പൊലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.