ജീപ്പിൽ നിന്നിറങ്ങാൻ മടിച്ച മോഷണക്കേസ് പ്രതി: പൊലീസും നാട്ടുകാരും ചേർന്ന് തൂക്കിയെടുത്തു തെളിവെടുപ്പ് പൂർത്തിയാക്കി
കോഴിക്കോട്: മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസ് വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ മടിച്ച് പ്രതി. കോഴിക്കോട് പേരാമ്പ്രയിലാണ് മോഷണക്കേസ് പ്രതി രാഹുൽ രാജ് പൊലീസിനോട് അന്വേഷണത്തിൽ സഹകരിക്കാതെ വാഹനത്തിൽ തന്നെ ഇരുന്നത്. തുടർന്ന് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രാഹുലിനെ എടുത്തുയുർത്തി വീട്ടിനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ആഗസ്റ്റ് 10 നാണ് പേരാമ്പ്രയിലെ ഒരുവീട്ടിൽ രാഹുൽ രാജ് മോഷണത്തിനു എത്തിയത്. വീട്ടിനുള്ളിൽ കടന്ന് അലമാരകൾ അടക്കം പ്രതികൾ കുത്തിത്തുറന്നിരുന്നു. ഇതേ കേസിൽ രാഹുലിനൊപ്പം ഉണ്ടായിരുന്ന മുസ്തഫ എന്നയാൾ നേരത്തേ അറസ്റ്റിലായിരുന്നു.
രാഹുൽ രാജിനെ പന്തീരാങ്കാവ് പൊലീസാണ് തെളിവെടുപ്പിനു എത്തിച്ചത്. എന്നാൽ ജീപ്പിൽനിന്നു പുറത്തിറങ്ങാൻ പ്രതി മടിച്ചതോടെ പൊലീസും നാട്ടുകാരും ചേർന്നു തൂക്കിയെടുത്ത് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് പൂർത്തിയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.