ച​ന്തേ​ര എം.​ഡി.​എം.​എ കേ​സ്; മു​ഖ്യ​പ്ര​തി​ക​ളി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

കാ​​സ​​ർ​​കോ​​ട്​: ച​​ന്തേ​​ര എം.​​ഡി.​​എം.​​എ കേ​​സി​​ൽ മു​​ഖ്യ​​പ്ര​​തി​​ക​​ളി​​ൽ ഒ​​രാ​​ൾ കൂ​​ടി ഇ​​ൻ​​ഡോ​​റി​​ൽ​​നി​​ന്ന്​ പി​​ടി​​യി​​ലാ​​യി. ആ​​ഗ്ര ദ​​യോ​​രൈ​​ത​​യി​​ലെ വി​​ഷ്​​​ണു​​കു​​മാ​​റി​​നെ​​യാ​​ണ്​ എ​​സ്.​​ഐ നീ​​തു ത​​ച്ച​​ഞ്ചേ​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ആ​​ഗ്ര​​യി​​ൽ​​വെ​​ച്ച്​ പി​​ടി​​കൂ​​ടി​​യ​​ത്. മ​​യ​​ക്കു​​മ​​രു​​ന്ന് കേ​​ര​​ള​​ത്തി​​ലേ​​ക്കും മ​​റ്റു തെ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കും എ​​ത്തി​​ക്കു​​ന്ന പ്ര​​ധാ​​നി​​യാ​​ണ്​ പി​​ടി​​യി​​ലാ​​യ​​ത്. ഇ​​തോ​​ടെ ച​​ന്തേ​​ര എം.​​ഡി.​​എം.​​എ കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ​​വ​​രു​​ടെ എ​​ണ്ണം എ​​ട്ടാ​​യി. ജി​​ല്ല പൊ​​ലീ​​സ് മേ​​ധാ​​വി നി​​ധി​​ൻ രാ​​ജ് ഐ.​​പി.​​എ​​സി​​ന്റെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ കാ​​ഞ്ഞ​​ങ്ങാ​​ട് ഡി​​വൈ.​​എ​​സ്.​​പി എം.​​വി. അ​​നി​​ൽ കു​​മാ​​റി​​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ലു​​മു​​ള്ള 17 അം​​ഗ സ്പെ​​ഷ​​ൽ ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​ഷ​​ൻ ടീം ​​ന​​ട​​ത്തു​​ന്ന അ​​ന്വേ​​ഷ​​ണം കേ​​സി​​ന്റെ അ​​ന്ത​​ർ​​സം​​സ്ഥാ​​ന ശൃ​​ഖ​​ല​​യു​​ടെ കൂ​​ടു​​ത​​ൽ ബ​​ന്ധം പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​ന്നു.

ബേ​​ളൂ​​ർ പാ​​റ​​പ്പ​​ള്ളി സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് സാ​​ബീ​​ർ (33) എ​​ന്ന​​യാ​​ളെ ഈ ​​മാ​​സം ഒ​​ന്നി​​ന് അ​​മ്പ​​ല​​ത്ത​​റ​​യി​​ൽ​​നി​​ന്ന്​ അ​​ന്വേ​​ഷ​​ണ സം​​ഘം പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന്, അ​​റ​​സ്റ്റി​​ലാ​​യ മു​​ഴു​​വ​​ൻ പ്ര​​തി​​ക​​ളേ​​യും പൊ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങി ചോ​​ദ്യം ചെ​​യ്ത​​പ്പോ​​ൾ ല​​ഭി​​ച്ച വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് മ​​യ​​ക്കു​​മ​​രു​​ന്ന് ശൃം​​ഖ​​ല​​യു​​ടെ കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്തു​​ള്ള മു​​ഖ്യ ഇ​​ട​​നി​​ല​​ക്കാ​​രി​​യാ​​യ ഗു​​ജ​​റാ​​ത്ത് അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ലാം​​ബ സ്വ​​ദേ​​ശി​​നി റി​​യ ഖാ​​ൻ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന സാ​​ത്തി ഷേ​​ഖ് (31) ക​​ഴി​​ഞ്ഞ ദി​​വ​​സം പി​​ടി​​യി​​ലാ​​യ​​ത്. ഇ​​വ​​രു​​ടെ കൂ​​ട്ടാ​​ളി​​യാ​​ണ് ഇ​​പ്പോ​​ൾ പി​​ടി​​യി​​ലാ​​യ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് സ്വ​​ദേ​​ശി വി​​ഷ്ണു കു​​മാ​​ർ (26).

സാ​​ത്തി ഷേ​​ഖി​​നെ പി​​ടി​​കൂ​​ടി​​യ​​പ്പോ​​ൾ വി​​ഷ്​​​ണു​​കു​​മാ​​ർ സ​​മ​​ർ​​ഥ​​മാ​​യി മൊ​​ബൈ​​ൽ ഫോ​​ൺ സ്വി​​ച്ച് ഓ​​ഫ് ചെ​​യ്തു ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു. ഒ​​ടു​​വി​​ൽ ഇ​​യാ​​ളെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ണ​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ച് സ​​ബ് ഇ​​ൻ​​സ്‌​​പെ​​ക്ട​​ർ നീ​​തു ത​​ച്ച​​ഞ്ചേ​​രി ഉ​​ൾ​​പ്പെ​​ട്ട അ​​ന്വേ​​ഷ​​ണ സം​​ഘം ന​​ട​​ത്തി​​യ നീ​​ക്ക​​ത്തി​​ൽ ഇ​​ൻ​​ഡോ​​ർ ബെ​​ട​​മ പൊ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ​​നി​​ന്ന്​ ഇ​​യാ​​ൾ പി​​ടി​​യി​​ലാ​​കു​​ക​​യാ​​യി​​രു​​ന്നു. കേ​​ര​​ള​​ത്തി​​ലെ എ.​​ഡി.​​എം.​​എ ല​​ഹ​​രി ശൃം​​ഖ​​ല​​യു​​ടെ പ്ര​​ധാ​​നി ഘാ​​ന സ്വ​​ദേ​​ശി വി​​ക്ട​​ർ ദ​​സാ​​ബ​​യെ​​യും കൊ​​ല്ല​​ത്ത് വെ​​ച്ച് അ​​ന്വേ​​ഷ​​ണ സം​​ഘം പി​​ടി​​കൂ​​ടി​​യി​​രു​​ന്നു.

Tags:    
News Summary - Chandera MDMA case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.