Posted On
date_range Updated On
date_range മദ്യലഹരിയിൽ വാക്കുതർക്കം: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ പൊലീസ് പിടികൂടി
കോഴിക്കോട്: മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ പൊലീസ് പിടികൂടി. കോഴിക്കോട്, മുക്കം തോട്ടുമുക്കം മൈസൂര്‍പറ്റ സ്വദേശി അണ്ണാന്‍ കുഞ്ഞ് എന്ന സുഭാഷാണ് പിടിയിലായത്. ജയന്‍ എന്ന യുവാവിന്റെ ചെവിയിലും തലക്കുമാണ് വെട്ടേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വാക്കുതര്‍ക്കത്തിനൊടുവില്‍ സുഭാഷ് ജയനെ വെട്ടുകയായിരുന്നു. ചെവിയിലും തലക്കും വെട്ടേറ്റത്. വെട്ടേറ്റ ജയനെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുക്കം പൊലീസാണ് സുബാഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.