കല്യാണ വീട്ടിലെത്തിയവരെ വെട്ടിയ സംഭവം: മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ: പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരാണ് പിടിയിലായത്. കല്യാണവീട്ടിലെത്തിയ അൻസാർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്.

വരന്റെ സുഹൃത്തുക്കളായ ഇവർ മദ്യപിച്ച് പാട്ട് പാടിയത് അയൽവാസി രാജേഷ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് തർക്കവും സംഘർഷവും നടന്നു. ഇതിനിടെ രാജേഷ് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. കല്യാണം നടന്ന വീട്ടുകാരും രാജേഷും തമ്മിൽ അതിർത്തി തർക്കവും ഉണ്ടായിരുന്നെന്നും. ഇതാണ് ഏറ്റുമുട്ടുന്നതിന് കാരണമായത്.

Tags:    
News Summary - Wedding House Stabbing: Three in Custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.