പിടിച്ചെടുത്ത ഹെറോയിൻ

ജമ്മു അതിർത്തിയിൽ പാക് ഡ്രോൺ വഴിയുളള 25 കോടിയുടെ ലഹരിക്കടത്ത് പിടികൂടി

ജമ്മു: അന്താരാഷ്ട്ര അതിർത്തി കടന്ന് വൻ മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. പാകിസ്താനിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് എത്തിച്ച രണ്ട് ബാഗുകൾ ഇവിടെ നിന്ന് കണ്ടെടുത്തു. അന്താരാഷ്ട്ര വിപണിയിൽ 25 കോടിയിലധികം രൂപ വിലമതിക്കുന്ന അഞ്ച് കിലോയിലധികം വരുന്ന ഹെറോയിനാണ് ബാഗുകളിലുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതിർത്തി സുരക്ഷാ സേനയും (ബി.എസ്.എഫ്) പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ അതിർത്തിക്കടുത്തുളള ഔട്ട്പോസ്റ്റായ ആർ.എസ് പുര സെക്ടറിലെ ജതീന്ദറിന് സമീപത്തുനിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.രാവിലെ ആറു മണിയോടെ ആരംഭിച്ച തിരച്ചിലിൽ ഒരു പാകിസ്താൻ ഡ്രോൺ ഇന്ത്യയുടെ പ്രദേശങ്ങളിൽ വട്ടമിട്ട് പറക്കുന്നത് കണ്ടിരുന്നു.പാകിസ്‍താൻ കേന്ദ്രമാക്കിയ കള്ളക്കടത്തുകാർ ഇന്ത്യൻ പ്രദേശത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള മറ്റൊരു ശ്രമം കൂടി സൈന്യം പരാജയപ്പെടുത്തിയതായി ബി.എസ്.എഫ് വക്താവ് പറഞ്ഞു.

ഒക്ടോബർ 27ന് രാവിലെ ബിദിപുർ ഗ്രാമത്തിന് സമീപം കൃഷിയിടത്തിൽ നടത്തിയ തിരച്ചിലിൽ, ബി.എസ്.എഫ് ഉദ്യോഗസ്ഥർ ഏകദേശം 5.300 കിലോയുള്ള രണ്ട് മഞ്ഞ നിറത്തിലുള്ള (10 ചെറിയ പാക്കറ്റുകളടങ്ങിയ) രണ്ടു പാക്കറ്റുകൾ കണ്ടെടുത്തു. ഹെറോയിൻ ആണെന്ന് സംശയിക്കപ്പെടുന്നു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Heroin worth Rs 25 crores dropped by Pakistani drone on Jammu border seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.