കൊച്ചിക്കടലിൽ പിടികൂടിയത് പാകിസ്​താൻ ലഹരി മാഫിയയുടെ ഹെറോയിനെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ

കാക്കനാട്: കൊച്ചിയിൽ കടലിൽനിന്ന് പിടികൂടിയ ഹെറോയിൻ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരി മാഫിയയായ ഹാജി സലീം ഗ്രൂപ്പിന്‍റേതെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. ഇന്ത്യൻ മഹാസമുദ്രം വഴി കടത്താൻ ശ്രമിച്ച 1200 കോടി രൂപ വില വരുന്ന 200 കിലോ ഹെറോയിൻ നാവികസേനയും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ചേർന്നാണ് പിടികൂടിയത്.

സംഭവത്തിൽ അറസ്റ്റ് ചെയ്ത ആറ് ഇറാൻ സ്വദേശികളെ ചോദ്യം ചെയ്തു വരുകയാണ്. ഇവർക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.

ലഹരി കടത്താൻ ഉപയോഗിച്ചിരുന്ന ബോട്ടും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന സാറ്റ്​ലൈറ്റ് ഫോണില്‍നിന്നാണ് കേന്ദ്ര ഏജന്‍സികള്‍ക്ക്​ ലഹരി കടത്തിനെക്കുറിച്ചു വിവരം ലഭിച്ചത്. അഫ്ഗാനിസ്താനിൽനിന്ന് പാകിസ്താനിൽ എത്തിച്ച ഹെറോയിൻ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ ശ്രീലങ്കയിലേക്ക് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 200 ചെറിയ പാക്കറ്റുകളിൽ സൂക്ഷിച്ച ഇവ ഉൾക്കടലിൽ വെച്ചാണ്​ ബോട്ടിലേക്ക് മാറ്റിയത്.

അതേസമയം, മയക്കുമരുന്ന് സ്വീകരിക്കാനുള്ള ശ്രീലങ്കൻ കപ്പലിന്‍റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. നാവികസേന പുറങ്കടലിൽ പട്രോളിങ്ങിനിടെ സംശയം തോന്നിയ ബോട്ടിനെ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

Tags:    
News Summary - NCB says heroin of Pakistan drug mafia seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.