സന്ദേശ്
മംഗളൂരു: ലൈംഗിക അതിക്രമ പരാതിയിൽ അന്വേഷണം നേരിടുന്ന മൂഡബിദ്രി പൊലീസ് ഇൻസ്പെക്ടർ ബി.ജി. സന്ദേശിനെ സസ്പെൻഡ് ചെയ്തു. അസി. പൊലീസ് കമീഷണർ നടത്തിയ വിശദമായ അന്വേഷണത്തെത്തുടർന്നാണ് നടപടി. രണ്ട് സ്ത്രീകൾ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച മാധ്യമവാർത്തകളും സമൂഹ മാധ്യമങ്ങളിലെ ഓഡിയോ, വീഡിയോ ക്ലിപ്പുകളും അടിസ്ഥാനമാക്കിയാണ് എ.സി.പി അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.