ഹെല്‍മറ്റ് മോഷ്ടാക്കളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു
കുമരകം: എസ്.എന്‍ കോളജില്‍ പഠിക്കുന്ന വിദ്യാർഥിയുടെ ഹെല്‍മറ്റ് മോഷ്ടിച്ചവരുടെ സി.സി ടി.വി ദ്യശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് ഹെല്‍മറ്റ് മോഷ്ടിച്ചിരിക്കന്നത്.
ബൈക്കിലെത്തിയ യുവാക്കള്‍ മാര്‍ക്കറ്റ് റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കില്‍നിന്ന് ഹെല്‍മറ്റ് മോഷ്ടിക്കുന്ന ദ്യശ്യങ്ങളാണ് ലഭിച്ചത്. സമീപത്തെ മറ്റു കാമറകള്‍ കൂടി പരിശോധിച്ചുവരികയാണ്. എസ്.എന്‍ കോളജില്‍ പഠിക്കുന്ന വയനാട് സ്വദേശിയായ വിദ്യാർഥി ചന്തക്കവലയിലെ ബേക്കറിയില്‍ പാര്‍ട്ട് ടൈമായി ജോലിചെയ്തുവരികയാണ്.
ബേക്കറിയുടെ അടുത്ത് പാര്‍ക്കുചെയ്തിരുന്ന ബൈക്കില്‍നിന്നാണ് ഹെല്‍മറ്റ് മോഷണംപോയത്. കുമരകത്ത് വിലകൂടിയ ഹെല്‍മറ്റുകള്‍ മോഷണംപോകുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.