നൗ​ഫി,ഷാ​രോ​ൺ

വീട്ടുകാരെ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇരുചക്രവാഹനം കവർച്ച: പ്രതികൾ പിടിയിൽ

തൃ​ശൂ​ർ: അ​ഞ്ചേ​രി​യി​ൽ വീ​ട്ടി​ൽ ക​യ​റി അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും ക​ഴു​ത്തി​ൽ ക​ത്തി വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​നം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ളാ​യ എ​ര​വി​മം​ഗ​ലം ആ​ലു​ക്ക​പ​റ​മ്പി​ൽ ഷാ​രോ​ൺ (21), മ​ണ്ണു​ത്തി മു​ള​യം പ​ണി​ക്ക​വീ​ട്ടി​ൽ ചി​ക്കു എ​ന്ന നൗ​ഫി (26) എ​ന്നി​വ​രെ പെ​രി​ങ്ങാ​വി​ൽ​നി​ന്ന് ഒ​ല്ലൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. പ്ര​തി​ക​ൾ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും ഒ​ല്ലൂ​ർ, മ​ണ്ണു​ത്തി സ്റ്റേ​ഷ​നു​ക​ളി​ലെ റൗ​ഡി​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും കാ​പ്പ പ്ര​തി​ക​ളു​മാ​ണ്.

ഷാ​രോ​ൺ കാ​പ്പ പ്ര​തി​യും തൃ​ശൂ​ർ ഈ​സ്റ്റ്, മ​ണ്ണു​ത്തി എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ആ​റ് ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​ണ്. നൌ​ഫി​ക്ക് പീ​ച്ചി, മ​ണ്ണു​ത്തി, ഒ​ല്ലൂ​ർ, ചേ​ർ​പ്പ് എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​തി​നൊ​ന്നോ​ളം ക്ര​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ഒ​ല്ലൂ​ർ അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​പി. തോം​സ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഒ​ല്ലൂ​ർ ഇ​സ്പെ​ക്ട​ർ കെ. ​അ​നു​ദാ​സ്, സ​ബ് ഇ​സ്പെ​ക്ട​ർ ജെ​ഫി രാ​ജു, അ​സി. സ​ബ് ഇ​സ്പെ​ക്ട​ർ സി.​പി. ഉ​ല്ലാ​സ്, ഗ്രേ​ഡ് സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി.​എ. അ​നീ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കെ.​എ​ൻ. നി​രാ​ജ്മോ​ൻ, പി.​പി. അ​ജി​ത്ത്, എ​സ്. വി​നീ​ത്, സം​ഗീ​ത് ശി​വ​ൻ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത് 

Tags:    
News Summary - Two KAAPA Accused Arrested for Home Invasion and Vehicle Theft in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.