ചൂതാട്ടത്തിന് പിടിയിലായവരും പിടിച്ചെടുത്ത വസ്തുക്കളും
Posted On
date_range Updated On
date_range ഫ്ലാറ്റിൽ ചൂതാട്ട കേന്ദ്രം; കുവൈത്തിൽ ഏഴുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ഫിന്താസിലെ ഫ്ലാറ്റിൽ ചൂതാട്ട കേന്ദ്രം നടത്തിയിരുന്ന എഴുപേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഒരേസമയം നിരവധിപേർക്ക് ചൂതാട്ടം നടത്താനുള്ള സജ്ജീകരണങ്ങളാണ് ഫ്ലാറ്റിൽ ഒരുക്കിയിരുന്നത്. ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളും പണവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ പ്രതികളെ തുടര്‍നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി. അതിനിടെ കൂടുതൽ സ്ഥലങ്ങളില്‍ പരിശോധന വ്യാപിപ്പിക്കുമെന്നും
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നാട് കടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.