പറവൂർ: വിൽപ്പനക്കായി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ കുട്ടമംഗലം നെല്ലിമറ്റം സ്വദേശികളായ മംഗലത്ത് സിറാജുദീൻ (34), കിടത്തുംകുടിയിൽ മുഹമ്മദ് ഷാ (27), പാറേക്കാട്ട് അസ്ലാം മാലിക്ക് (26), നോക്കരയിൽ വീട്ടിൽ ജിതിൻ സിബി (30) എന്നിവരെ രണ്ട് വർഷം കഠിനതടവിന് പറവൂർ അഡീഷനൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചു. 20000 രൂപ വീതം പിഴയുമൊടുക്കണം.
2019 നവംബർ 15ന് പറവൂർ ആലുവ റോഡിൽ മാളികംപിടിക സിമിലിയ ബസ് സ്റ്റോപ്പിന് സമീപം കാറിൽ വിൽപ്പനക്ക് കൊണ്ടുവന്ന 2.64 കിലോഗ്രാം കഞ്ചാവുമായി ഇവരെ പിടികൂടുകയായിരുന്നു. ആലുവ വെസ്റ്റ് പൊലീസ് എസ്.ഐയായിരുന്ന കെ.എസ്. ഷാജൻ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് ആലുവ വെസ്റ്റ് പൊലീസ് ഇൻസ്പെക്ടറായിരുന്ന വിനീഷ് കുമാർ ആണ്.പ്രൊസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ അഡ്വ. എൻ.കെ. ഹരി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.