representational image

വിദേശത്തുനിന്നുള്ള വിമാനങ്ങളിൽ ആഭ്യന്തര യാത്രക്കാരായി കയറി സ്വർണം കടത്തിയ നാലു പേർ പിടിയിൽ

നെടുമ്പാശേരി: രാജ്യാന്തര വിമാനങ്ങളിൽ അഭ്യന്തര യാത്രക്കാരായി കയറി സ്വർണം കടത്തുന്ന സംഘത്തിലെ നാലു പേർ കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ പിടിയിലായി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ എത്തിയാണ് ഇവരെ പിടികൂടിയത്​. 

ഗൾഫിൽ നിന്നുള്ള രാജ്യാന്തര വിമാനത്തിൽ ചെന്നൈയിൽ നിന്നും അഭ്യന്തര യാത്രക്കാരായാണ് ഇവർ കയറിയത്. ഗൾഫിൽ നിന്നും കയറി ചെന്നൈയിലിറങ്ങിയ യാത്രക്കാരനിൽ നിന്നും കൈപ്പറ്റിയതാകാം സ്വർണമെന്ന് കരുതുന്നു.

ചെന്നെയിൽ നിന്നുമെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നും 355 ഗ്രാം വീതം സ്വർണവും ഒരു യാത്രക്കാരനിൽ നിന്നും 1100 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഇതു കൂടാതെ ദുബൈ - കൊച്ചി വിമാനത്തിനകത്തു നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ 573 ഗ്രാം സ്വർണവും കണ്ടെടുത്തു.

വിമാന താവളത്തിലെ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ സ്വർണവുമായെത്തിയ മറ്റൊരു യുവതിയെ പിടികൂടി. കാസർകോഡ് സ്വദേശിനി സറീന അബ്ദുവാണ് 3.25 കിലോ സ്വർണം ഒളിപ്പിയ്യു കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നുമാണ് ഇവരെത്തിയത്

Tags:    
News Summary - Four arrested for smuggling gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.