ഡൽഹിയിൽ സ്​കൂളിൽ കത്തി​ ആക്രമണം; പരീക്ഷ കഴിഞ്ഞിറങ്ങിയ നാല്​ പത്താംക്ലാസ്​ വിദ്യാർഥികൾക്ക്​ കുത്തേറ്റു

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ സ്​കൂളിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ നാല്​ പത്താംക്ലാസ്​ വിദ്യാർഥിക​െള പിന്തുടർന്ന്​ മർദിച്ചശേഷം കുത്തിപരിക്കേൽപ്പിച്ചു. സ്​കൂളിന്​ പുറത്താണ്​ സംഭവം. ഗുരുതരമായി പരിക്കേറ്റ നാലു വിദ്യാർഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ്​ അറിയിച്ചു.

കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ പ്രദേശത്തെ സർവോദയ ബാൽ വിദ്യാലയ സ്​കൂളിന്​ പുറത്താണ്​ സംഭവം. പത്താം ക്ലാസ്​ പരീക്ഷ കഴിഞ്ഞ്​ പുറത്തിറങ്ങിയതാണ്​ നാലു വിദ്യാർഥികളും. ഇതോടെ പ്രദേശത്തെ തന്നെ മറ്റു സ്​കൂളുകളിലെ വിദ്യാർഥികൾ ഇവരെ പിന്തുടരുകയും ആക്രമിച്ചശേഷം കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു.

സ്​കൂളിന്​ പുറത്ത്​ നിരവധി കുട്ടികൾ തടിച്ചുകൂടിയിരുന്നു. സ്വയരക്ഷക്കായി നിരവധി കുട്ടികൾ പാർക്കിലേക്കും സ്​കൂളിലേക്കും ഓടിക്കയറി. എന്നാൽ നാലു വിദ്യാർഥികളെ ഇവർ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.

ഗൗതം, റെഹാൻ, ഫൈസാൻ, ആയുഷ്​ എന്നിവർക്കാണ്​ പരിക്കേറ്റത്​. 15 -16 വയസ്​ പ്രായമുള്ളവരാണ്​ നാലുപേരും. ഇതിൽ മൂന്നുപേർ ലാൽ ബഹദൂർ ശാസ്​ത്രി ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീട്ടിലേക്ക്​ മടങ്ങി. ഒരാൾ ഡൽഹി എയിംസിൽ ചികിത്സയിലാണെന്നും പൊലീസ്​ പറഞ്ഞു.

സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പ്രാഥമിക അന്വേഷണത്തിൽ മറ്റു സ്​കൂളുകളിലെ വിദ്യാർഥികളാണ്​ ആക്രമണം നടത്തിയതെന്ന്​ തിരിച്ചറിഞ്ഞതായും പൊലീസ്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - Four 10th standard students were stabbed outside Delhi school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.