വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫിസർ അറസ്റ്റിൽ

അതിരപ്പിള്ളി: മലക്കപ്പാറയിൽ ആദിവാസി വനിത വാച്ചറോട് അപമര്യാദയായി പെരുമാറിയ വനം വകുപ്പ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴച്ചാൽ ഡിവിഷൻ പരിധിയിലെ ഷോളയാർ ‌സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കോട്ടയം സ്വദേശി പി.പി. ജോൺസനെയാണ് (48) അറസ്റ്റ് ചെയ്തത്.

വനിത ജീവനക്കാരിയുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ഥലംമാറ്റം കിട്ടിയെത്തിയ ഒക്ടോബർ ആറിനാണ് ഇയാൾ ജീവനക്കാരിയോട് മോശമായി പെരുമാറിയത്. മലയാറ്റൂർ ഡിവിഷനിൽനിന്നാണ് സ്ഥലം മാറി ഷോളയാർ സ്റ്റേഷനിൽ എത്തിയത്. പരാതിയെ തുടർന്ന് ലീവെടുത്ത് പോയ ജോൺസൻ ചൊവ്വാഴ്ച വീണ്ടും ഡ്യൂട്ടിക്ക് എത്തിയപ്പോൾ മലക്കപ്പാറ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    
News Summary - Forest officer arrested for attempting to rape female watcher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.