സതീഷ്
Posted On
date_range Updated On
date_range ചാരായ നിർമാണം; യുവാവ് അറസ്റ്റിൽ
മല്ലപ്പള്ളി: തെള്ളിയൂർ പ്രദേശത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായം നിർമിച്ച യുവാവ് അറസ്റ്റിൽ. തെള്ളിയൂർ കുരിശു ജങ്ഷനിൽ തെക്കേ മണ്ണിൽ വീട്ടിൽ വാടക്ക് താമസിക്കുന്ന കുട്ടനാട് തലവടി കളങ്ങര പടിഞ്ഞാറെ പറമ്പിൽ വീട്ടിൽ സതീഷിനെയാണ് (37) അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നും 210 ലിറ്റർ കോടയും, നാല് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസർ അനിൽകുമാർ, സി.ഇ.ഒ മാരായ വിജയദാസ്, സുമോദ് കുമാർ, ജി. പ്രവീൺ, വനിത സി.ഇ.ഒ സരിത എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.