രാജേന്ദ്രദാസ്
Posted On
date_range Updated On
date_range മൂന്നുവർഷമായി ചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ
കട്ടപ്പന: ഉപ്പുതറയിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. തമിഴ്നാട് ചെറുപ്പാലൂർ മൺവിള സ്വദേശി ഹിലോറീസ് കോട്ടേജിൽ ടി. രാജേന്ദ്രദാസിനെയാണ് (52) പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുവർഷമായി വളകോട് ടൗണിൽ ചികിത്സ നടത്തിവരുകയായിരുന്നു. ഡോക്ടർ ചമഞ്ഞ് അലോപ്പതി, ആയുർവേദ, സിദ്ധ ചികിത്സകളാണ് നടത്തിയിരുന്നത്. ആവശ്യക്കാർക്ക് ഏതുവിഭാഗത്തിലെ ചികിത്സയാണോ വേണ്ടത് അത് നൽകും.
വ്യാഴാഴ്ച ഉപ്പുതറ സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. വളകോട്ടിൽ രണ്ടിടത്തായാണ് ചികിത്സ നടത്തിവന്നിരുന്നത്. പരിശോധനയിൽ അലോപ്പതി ഗുളികകൾ, ഓയിൽമെൻറുകൾ, സിറപ്പുകൾ, സിറിഞ്ച്, സൂചി എന്നിവ കണ്ടെത്തി. മുറിവ് തുന്നിക്കെട്ടലും കുത്തിവെപ്പുമെല്ലാം ഇവിടെ നടത്തിയിരുന്നതായി രാജേന്ദ്രദാസ് പൊലീസിനോട് സമ്മതിച്ചു. 10ാം തരം വിദ്യാഭ്യാസയോഗ്യത മാത്രമാണ് ഇയാൾക്കുള്ളത്. സി.ഐ ബാബുവിെൻറ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.