കുടുംബ കോടതിക്ക് പുറത്ത് ഭർത്താവ് യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു

തക്കല: പത്മനാഭപുരം കോടതി സമുച്ചയത്തിന് പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കുടുംബകോടതിയിൽ വന്ന ഭാര്യയെ ഭർത്താവ് അരിവാളുകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പൊൻമന ചെമ്പൊൻകാലവിള സ്വദേശി ജെർലിൻപ്രേമയെ ഭർത്താവ് മേക്കാ മണ്ഡപം ഈത്തവിള സ്വദേശി വിൻസെന്‍റ് രാജാണ് ആക്രമിച്ചത്. എട്ട് വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ ഇവർ ബന്ധം വേർപ്പെടുത്തുന്നതിനായി പത്മനാഭപുരം കുടുംബകോടതിയിൽ കേസ് നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച കേസിന്‍റെ വിചാരണക്ക് വന്നപ്പോഴാണ് ജെർലിൻപ്രേമയെ ഭർത്താവ് ആക്രമിച്ചത്.

തടയാൻ ശ്രമിച്ച അഭിഭാഷകരെയും വിൻസന്‍റ് രാജ് ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാരും മറ്റും ചേർന്ന് പിടി കൂടി ഇയാളെ തക്കല പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് കേസെടുത്തു. പരിക്കേറ്റ ജെർലിൻ പ്രേമ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Husband Attacks Wife Outside Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.