ബിജെപി പ്രവർത്തകന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബി.ജെ.പി പ്രവർത്തകനായ സുജിത് മൊണ്ടാലിന്റെ കൊലക്കേസിലെ മുഖ്യപ്രതിയായ സമൗൺ ഷെയ്ഖ് (36) പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതിനിടെ സി.ഐ.ഡി ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് വെടിയുതിർക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നത്. പശ്ചിമ ബംഗാളിൽ പന്ത്രണ്ട് മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ പൊലീസ് ഏറ്റുമുട്ടലാണിത്.

സംഭവദിവസം വൈകുന്നേരത്തോടെ സാംസ്ര്ഗഞ്ച് പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള വാടക മുറിയിലേക്കാണ് സമൗണിനെ തെളിവെടുപ്പിനായി പൊലീസ് കൊണ്ടുപോയത്. ആ സമയത്ത് അവിടത്തെ കടകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. തെളിവെടുപ്പിനിടയിൽ പെട്ടെന്ന് സമൗൺ ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള സി.ഐ.ഡി ഉദ്യോഗസ്ഥന്റെ റിവോൾവർ തട്ടിയെടുക്കുകയും ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുകയും ചെയ്തു. എങ്കിലും വെടിയുണ്ട ലക്ഷ്യം തെറ്റി. തുടർന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഒരു ഇൻസ്പെക്ടർ സമൗണിന് നേരെ വെടിയുതിർക്കുകയായിരുന്നു.

സാംസ്ര്ഗഞ്ച് ബ്ലോക്ക് ഹോസ്പിറ്റൽ അധികൃതരുടെ വിവരപ്രകാരം സമൗണിന്റെ തലക്കും കാലിനുമാണ് വെടിയേറ്റത്. പിന്നിൽ നിന്നാണ് വെടിയേറ്റതെന്നും ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായും ഡോക്ടർമാർ സ്ഥിരീകരിച്ചു. ജാംഗിപൂർ പൊലീസ് ജില്ലാ സൂപ്രണ്ട് സുരീന്ദർ സിങ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെക്കുകയായിരുന്നുവെന്നും സംഭവത്തിൽ സി.ഐ.ഡി അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്റ്റ് അവസാനവാരമാണ് സുജിത് മൊണ്ടാലിന്റെ ശരീരഭാഗങ്ങൾ ഭഗീരഥി നദിയുടെ കൈവഴിയിൽ നിന്ന് കണ്ടെടുത്തത്. തുടർന്ന് രണ്ട് ദിവസത്തിനകമാണ് സമൗൺ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സമൗണും മറ്റ് രണ്ടുപേരും ചേർന്ന് സാംസ്ര്ഗഞ്ചിലെ വാടക മുറിയിൽ വെച്ച് സുജിത്തിന്റെ ശരീരം കഷ്ണങ്ങളാക്കി നദിയിൽ എറിയുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Tags:    
News Summary - Police shoot dead main accused in BJP worker's murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.