'ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീർത്ത് കളയണം അവനെ, രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും'; മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ കൊലവിളി ആഹ്വാനം, കമന്റ് വന്നത് ടീന ജോസ് എന്ന പ്രൊഫൈലിൽ നിന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെ മുഖ്യമന്ത്രിയെ വധിക്കണമെന്ന് കമന്റ്. കന്യസ്ത്രീയുടെ വേഷം ധരിച്ച ടീന ജോസ് (അഡ്വ. മേരി ട്രീസ പി.ജെ) എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് കൊലവിളി. സെൽറ്റൻ എൽ.ഡിസൂസ എന്നയാളുടെ പോസ്റ്റിന് താഴെയാണ് ടീന ജോസിന്റെ കമന്റ്.

'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീർത്ത് കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും'- എന്നായിരുന്നു കമന്റ്. പിന്നീട് കമന്റ് ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചു. ടീന ജോസ് എന്ന പേരിലുള്ള ഈ പ്രൊഫൈൽ യഥാർത്ഥ അക്കൗണ്ടാണോ എന്ന് വ്യക്തമല്ല. അതേസമയം, ഈ കൊലവിളിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉ‍യർന്നത്.   



ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വധിക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുന്നത് വെറും അഭിപ്രായ സ്വാതന്ത്ര്യമല്ല, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഗുരുതരമായ ക്രിമിനൽ കുറ്റവും ഭീകരവാദവുമാണെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു.

'ഇത്തരം സൈബർ വിഷങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. ഇതൊരു യഥാർത്ഥ അക്കൗണ്ടാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. മുഖ്യമന്ത്രിയെ വധിക്കാൻ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള തീവ്രമായ ഭാഷ ഉപയോഗിച്ചിരിക്കുന്നത്. ഏതെങ്കിലും സംഘപരിവാർ പ്രവർത്തകൻ ഒരു സന്യാസിയുടെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയ അക്കൗണ്ടാണോ എന്ന സംശയം ബലപ്പെടുത്തുന്നു. അക്കൗണ്ടിൻ്റെ ആധികാരികത പോലീസ് ഉടൻ പരിശോധിക്കണം.'- ബിനീഷ് കോടിയേരി ആവശ്യപ്പെട്ടു.  

Full View


Tags:    
News Summary - Facebook comment calling for the assassination of Chief Minister Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.