Posted On
date_range Updated On
date_range ജയ്ഹിന്ദ് മാർക്കറ്റിൽ സ്ഫോടക വസ്തു എറിഞ്ഞ സംഭവം; രണ്ടുപേർ അറസ്റ്റിൽ
തൃശൂർ: ജയ് ഹിന്ദ് മാർക്കറ്റിൽ സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികളായ നെടുപുഴ സ്വദേശിയായ പല്ലൻ വീട്ടിൽ സഞ്ജയ് നിക്സൺ (23), ഒല്ലൂർ പെരുവാംകുളങ്ങര സ്വദേശിയായ ഇരിപ്പിൽ വീട്ടിൽ ആദിത്യൻ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെയാണ് സംഭവം.
ഈസ്റ്റ് പോലീസ് കമീഷണറുടെ പ്രത്യേക അന്വേഷണ സംഘമായ സാഗോക്ക് ആണ് പെരുവാംകുളങ്ങരയിൽനിന്ന് പ്രതികളെ പിടികൂടിയത്. സഞ്ജയ് നിക്സൺ ഒല്ലൂർ സ്റ്റേഷനിലെ രണ്ട് കേസുകളിലെ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.