Posted On
date_range Updated On
date_range വയോധികനുനേരെ ബസ് ജീവനക്കാരെൻറ മർദനം
വയോധികനെ ബസ് ജീവനക്കാരൻ മർദിച്ചതിനെതിരെ വ്യാപക പ്രതിഷേധം. ഇന്ന് രാവിലെ ബാലുശ്ശേരി മുക്കിലാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ബസ് വളവ് തിരിയുമ്പോൾ പെട്ടെന്ന് റോഡ് ക്രോസ് ചെയ്യാൻ നോക്കിയതാണ് ആക്രമണത്തിന് കാരണമായി പറയുന്നത്.
ബസിലെ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ അപകടം ഒഴിവായി. ഇതിനിടയിലാണ് സ്ഥലത്തെത്തിയ മറ്റൊരു ബസ് ജീവനക്കാരൻ വൃദ്ധനെ മർദിച്ചത്. നാട്ടുകാർ നിർബന്ധിച്ച ശേഷമാണ് അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് വൃദ്ധനെ കൊണ്ടുപോയത്. സംഭവമറിച്ച് പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.