പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കോടതി ഉത്തരവ് ലംഘിച്ച് ഗാർഹിക പീഡനം: പ്രതി അറസ്റ്റിൽ
കിളിമാനൂർ: കോടതി ഉത്തരവ് ലംഘിച്ച് ഗാർഹിക പീഡനം നടത്തിയയാളെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മടവൂർ കൊഴുവൻചിറ കോളനി എ.ആർ സദനത്തിൽ ടി. അനിൽകുമാർ (50) ആണ് അറസ്റ്റിലായത്. ഭാര്യയെ നിരന്തരം ദേഹോപദ്രവമേൽപിച്ച കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു.
ഇതിനെ തുടർന്ന് കോടതിയിൽനിന്ന് ഇയാളുടെ ഭാര്യ സംരക്ഷണ ഉത്തരവ് നേടിയിരുന്നു. കേസിൽ ജാമ്യംനേടിയ അനിൽകുമാർ വെള്ളിയാഴ്ച വീണ്ടും ഭാര്യയെ ഉപദ്രവിച്ചതിനെ തുടർന്നാണ് അറസ്റ്റ്. പള്ളിക്കൽ എസ്.എച്ച്.ഒ ശ്രീജേഷിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.