പ്രതീകാത്മക ചിത്രം

പരാതിക്കാരനെ കാറിടിപ്പിച്ച് ​കൊന്ന ഡി.എം.കെ നേതാവ് അറസ്റ്റിൽ

തിരുപ്പൂർ: തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റായ വിനായകം പളനിസ്വാമിയാണ് പരാതിക്കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്‍റ്റ് ചെയ്ത്. വിനായകം ഡി.എം.കെയുടെ തിരുപ്പൂരിലെ ​പ്രമുഖ നേതാവാണ്. വിനായകം പളനിസ്വാമി വാഹനമിടിപ്പിച്ച് കൊന്നയാളി​ന്റെ പേരും പളനിസ്വാമിയെന്നാണ്.  ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന പളനിസ്വാമിയെ പ്രതി തന്റെ എസ്‌യുവി കാർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ആ സമയം ഡി.എം.കെ നേതാവ് മദ്യലഹരിയിലായിരുന്നത് കൊണ്ട് പൊലീസ് ഹിറ്റ് ആൻഡ് റൺ (തട്ടിയിട്ട് കടന്നു കളയുക) കേസായി കണക്കാക്കുകയായിരുന്നു.

പളനിസ്വാമിയുടെ കുടുംബം സംഭവത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതിനൽകുകയായിരുന്നു. പളനിസ്വാമിക്ക് പഞ്ചായത്ത് പ്രസിഡന്റുമായി ചില വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി പരാതിയിലും ഉന്നയിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ കേസ് കൊലപാതകമാണെന്ന് ​തെളിയുകയും പ്രതി പിടിയിലാവുകയുമായിരുന്നു.

പളനിസ്വാമി ഒരു സ്വകാര്യ റോഡ് പഞ്ചായത്തിന് കൈമാറാത്തതിനെക്കുറിച്ചും പഞ്ചായത്തിലെ മറ്റു വിഷയങ്ങളുമായി പരാതിപ്പെട്ടിരുന്നു. ഈവിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വിനായകം പ്രകോപിതനായെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇപ്പോൾ മുഴുവൻ വിഷയങ്ങളെ കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്.

വിനായകം പളനിസ്വാമിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാറ്റി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. തമിഴ്നാട്ടിലെ പ്രതിപക്ഷം ഡി.എം.കെ സർക്കാറിന്റെ കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നും നാട്ടിലെ ക്രമസമാധാനപാലനം തകർന്നിരിക്കുകയാണെന്നും ആരോപിച്ചു. സംസ്ഥാനത്ത് നിലവിൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളേയുള്ളൂവെന്നാണ് ഡി.എം.കെയു​ടെ അവകാശവാദം.

Tags:    
News Summary - DMK leader arrested for killing complainant by hitting him with car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.