ഫിലിപ്പോസ്
Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം തടവും അരലക്ഷം പിഴയും
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വർഷം തടവും 50,000 രൂപ പിഴയും. കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ കരുണാപുരം തുണ്ടൻ പുരയിടത്തിൽ ഫിലിപ്പോസി (55) നെയാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണം. പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കാൻ ലീഗൽ സർവിസസ് അതോറിറ്റിയോട് നിർദേശിച്ചു. മറ്റൊരു പ്രതി ലൈസമ്മയെ വെറുതെ വിട്ടു. പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിത ജോൺ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.