ആത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങി, അഭിനയിക്കാൻ പറഞ്ഞ പിതാവ് പതിനാറുകാരിയായ മകളെ കൊലപ്പെടുത്തി

നാഗ്‌പുർ: ആത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങിയശേഷം, ആത്​മഹത്യ​ചെയ്യുന്നതുപോലെ അഭിനയിക്കാൻ പറഞ്ഞ പിതാവ്​ മകളെ കൊലപ്പെടുത്തി. പതിനാറുകാരിയായ മകളെയാണ്​ കൊലപ്പെടുത്തിയത്​. നവംബർ ആറിനു മഹാരാ‌ഷ്ട്രയിലെ നാ‌ഗ്‌പുരിലെ കൽമാനയിലെ വീട്ടിലാണു പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും ബന്ധുക്കളെയും പാഠം പഠിപ്പിക്കുന്നതിനായി ആത്മഹത്യാക്കുറിപ്പ് എഴുതി നൽകിയതിനു ശേഷം ആത്മഹത്യ ചെയ്യുന്നതു പോലെ അഭിനയിക്കാൻ പെൺകുട്ടിയോട് പിതാവ്​ ആവശ്യപ്പെടുകയായിരുന്നു.

പെൺകുട്ടിയുടെ കൈപ്പടയിൽ എഴുതിയ അഞ്ച് സെറ്റ് ആത്മഹത്യാക്കുറിപ്പുകളാണ് കൽമാനയിലെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തത്. ഈ കുറിപ്പുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ രണ്ടാനമ്മ, അമ്മാവൻ, അമ്മായി, മുത്തശ്ശൻ, മുത്തശ്ശി എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പിതാവിന്റെ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് കൊലപാതകത്തിലേക്കു വിരൽ ചൂണ്ടുന്ന തെളിവുകൾ ലഭിച്ചത്.

12 വയസ്സുള്ള ഇളയ സഹോദരിയുടെ കൺമുന്നിൽ വച്ചാണു 40 വയസ്സുകാരനായ പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. കഴുത്തില്‍ കുരുക്കിട്ട് പെണ്‍കുട്ടിയെ സ്റ്റൂളിന് മുകളില്‍ കയറ്റിനിര്‍ത്തി. പെൺകുട്ടിയോടു തൂങ്ങിമരിക്കുന്നതു പോലെ അഭിനയിക്കാൻ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ മൊബൈലിൽ പകർത്തിയശേഷം സ്റ്റൂള്‍ തട്ടിമാറ്റി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം വീട്ടിൽ നിന്നിറങ്ങി പോയ പ്രതി അൽപസമയത്തിനകം തിരിച്ചെത്തി. ഇയാൾ തന്നെയാണ് മരണവിവരം പൊലീസിൽ അറിയിച്ചത്.

വീട് വിട്ടുപോയ താൻ തിരികെയെത്തിയപ്പോൾ പെൺകുട്ടിയെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതായി കാണിക്കുന്ന ചിത്രങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയതിനു പിന്നാലെയുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇയാളുടെ ആദ്യഭാര്യ 2016ല്‍ ആത്മഹത്യ ചെയ്തിരുന്നു. രണ്ടാം ഭാര്യയും ഇയാളെ ഉപേക്ഷിച്ചിരിക്കുകയാണ്​. കൊലപാതകത്തിനു ​പ്രേരിപ്പിച്ചകാര്യങ്ങളെ കുറിച്ച് പൊലീസ്​ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്​. 

Tags:    
News Summary - Cruelty of the father: killed his daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.