പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും മോ​ഷ​ണം ന​ട​ന്ന തൃ​ശൂ​ർ മ​ണ്ണുത്തി വെ​ട്ടി​ക്ക​ൽ സ്വ​ദേ​ശി സോ​മ​ശേ​ഖ​ര​ന്റെ വീ​ട്
പ​രി​ശോ​ധി​ക്കു​ന്നു 

ഗൃഹനാഥനെ കെട്ടിയിട്ട് 46 പവനും അര ലക്ഷവും കവർന്നു

മ​ണ്ണു​ത്തി (തൃ​ശൂ​ർ): വെ​ട്ടി​ക്ക​ലി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ടു​ട​മ​യെ കെ​ട്ടി​യി​ട്ട് 46 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും അ​മ്പ​തി​നാ​യി​രം രൂ​പ​യും ക​വ​ർ​ന്നു. മു​ല്ല​ക്ക​ര ഡോ​ൺ ബോ​സ്കോ സ്കൂ​ളി​ന് എ​തി​ർ​വ​ശം വെ​ട്ടി​ക്ക​ൽ ചെ​റു​വാ​റ വീ​ട്ടി​ൽ സോ​മ​ശേ​ഖ​ര​ന്റെ വീ​ട്ടി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നും ര​ണ്ട​ര​ക്കും ഇ​ട​യി​ലാ​യി​രു​ന്നു അ​തി​ക്ര​മ​വും മോ​ഷ​ണ​വും.

മൂ​ന്നു​പേ​ർ വീ​ട്ടി​ലെ​ത്തു​ക​യും ഒ​രാ​ൾ ത​ന്‍റെ കൈ​ക​ൾ കൂ​ട്ടി​കെ​ട്ടു​ക​യും മ​ർ​ദി​ച്ച​താ​യും മ​റ്റു ര​ണ്ടു​പേ​ർ വീ​ടാ​കെ തി​ര​ച്ചി​ൽ ന​ട​ത്തി ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്ന​താ​യും സോ​മ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ക​ഴു​ത്തി​ലെ ര​ണ്ടു​പ​വ​ന്‍റെ മാ​ല​യും നാ​ല് ഗ്രാം ​വ​രു​ന്ന മോ​തി​ര​വും മ​രു​മ​ക​ളു​ടെ 27 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഭാ​ര്യ​യു​ടെ 17 പ​വ​നു​മാ​ണ് ക​വ​ർ​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ഇ​യാ​ളു​ടെ ഭാ​ര്യ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്കും മ​രു​മ​ക​ളും ചെ​റു​മ​ക്ക​ളും മ​രു​മ​ക​ളു​ടെ വീ​ട്ടി​ലേ​ക്കും പോ​യി​രു​ന്നു. മ​ക​ൻ വി​ദേ​ശ​ത്താ​ണ്.

രാ​ത്രി​യി​ൽ പി​ന്നി​ലെ ഗ്രി​ൽ അ​ട​ച്ചി​രു​ന്നു​വെ​ങ്കി​ലും ത​ക​രാ​റു​ള്ള പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ അ​ട​ച്ചി​രു​ന്നി​ല്ലെ​ന്ന് സോ​മ​ശേ​ഖ​ര​ൻ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഗ്രി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. മ​ണ്ണു​ത്തി പൊ​ലീ​സും ഡോ​ഗ്സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ണ്ണു​ത്തി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​വ​ർ​ച്ച​ക്ക് വ​ന്ന​വ​രു​ടെ സം​സാ​ര​രീ​തി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ശൈ​ലി​യാ​ണെ​ന്നും വ​ള​രെ കു​റ​ച്ചു വാ​ക്കു​ക​ൾ മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​തെ​ന്നു​മാ​ണ് മൊ​ഴി.

വ​ള​രെ ചെ​റി​യ പോ​യ​ന്റു​ള്ള പെ​ൻ ടോ​ർ​ച്ചാ​ണ് തി​ര​ച്ചി​ലി​ന് ഉ​പ​യോ​ഗി​ച്ച​ത്. അ​തു​കൊ​ണ്ട്​ മോ​ഷ്ടാ​ക്ക​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും സേ​മ​ശേ​ഖ​ര​ൻ മൊ​ഴി ന​ൽ​കി. മ​ർ​ദി​ച്ച​തും കൈ​ക​ൾ കെ​ട്ടി​യ​തും ഉ​യ​രം കു​റ​ഞ്ഞ ഒ​രാ​ളാ​ണെ​ന്നാ​ണ് സേ​മ​ശേ​ഖ​ര​ൻ പ​റ​യു​ന്ന​ത്. ര​ണ്ട​ര​യോ​ടെ മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പെ​ട്ട​ശേ​ഷം കൈ​യി​ലെ കെ​ട്ട് സ്വ​യം അ​ഴി​ച്ച് ഇ​യാ​ൾ ത​ന്നെ​യാ​ണ് പൊ​ലീ​സി​നെ വി​ളി​ച്ച​തെ​ന്നും പ​റ​ഞ്ഞു. 

Tags:    
News Summary - The man tied up the householder and robbed him of 46 pawns and half a lakh rupees.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.