പാലക്കാട് സി.പി.എം പ്രാ​ദേശിക നേതാവിനെ വെട്ടിക്കൊന്നു; പിന്നിൽ ആർ.എസ്.എസെന്ന്

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം കൊട്ടേക്കാട് കുന്നങ്കാട് വീട്ടിൽ ഷാജഹാനാണ് (40) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9.15ഓടെ മലമ്പുഴ കുന്നങ്കാട് വെച്ചാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് വെട്ടിയത്.

ഷാജഹാന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നെന്നും കൊലപാതകത്തിന് പിന്നിൽ അവരാണെന്നും സി.പി.എം നേതാക്കള്‍ ആരോപിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Tags:    
News Summary - CPM worker hacked to death in Palakkad; Allegation that RSS is behind it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.