യു.എസിൽ 50ാം വിവാഹ വാർഷിക ദിനത്തിൽ ദമ്പതികൾ കുത്തേറ്റു മരിച്ചു

ന്യൂയോർക്: വിവാഹത്തിന്റെ സുവർണ ജൂബിലി ആഘോഷ നാളിൽ ദമ്പതികൾ കുത്തേറ്റു മരിച്ചു. യു.എസിലെ മസച്ചുസെറ്റ്സിൽ ന്യൂട്ടൺ നഗരത്തിലാണ് ദാരുണ സംഭവം. ഭാര്യാ മാതാവും കൊല്ലപ്പെട്ടിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ദേവാലയത്തിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രായം 70കളിലുള്ള ദമ്പതികൾ വിവാഹ വാർഷികം ആഘോഷമാക്കാനിരുന്നതായിരുന്നു. വീട് കുത്തിത്തുറന്ന് അകത്തുകയറിയ ആക്രമിയാണ് കൊല നടത്തിയതെന്ന് പൊലീസ് സൂചന നൽകി.

Tags:    
News Summary - Couple celebrating 50th wedding anniversary are stabbed to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.