Posted On
date_range Updated On
date_range കോൺഗ്രസ് ഓഫിസ് ആക്രമണം: ആറ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
ഒല്ലൂർ: കുട്ടനെല്ലൂരിൽ കോൺഗ്രസ് ഓഫിസ് ആക്രമിച്ച കേസിൽ ആറ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. കൂട്ടനെല്ലൂർ, ഒല്ലൂർ സ്വദേശികളായ ജോസ് മോൻ, ജോയ്സൺ, ജീവൻ, അനുരാഗ്, സുനിൽ, ജോമോൻ എന്നിവരാണ് പിടിയിലായത്. ഇവരെ ജാമ്യത്തിൽവിട്ടു.
തിരുവനന്തപുരത്ത് എ.കെ.ജി സെന്‍ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തിനിടെ വെള്ളിയാഴ്ച രാവിലെയാണ് കോൺഗ്രസ് 27ാം ഡിവിഷൻ കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന എ. മാധവൻ സ്മാരക മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായത്.
ബോർഡുകളും അടുത്ത ദിവസങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.