പള്ളിയിലെ മോഷണം: പ്രതി പിടിയിൽ

കൊച്ചി: പള്ളിയിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.ഇടപ്പള്ളി ടോൾ ജങ്ഷൻ മാവില വീട്ടിൽ ഷിന്‍റോയാണ് (38) പിടിയിലായത്.

കഴിഞ്ഞ 12ന് എറണാകുളം സെമിത്തേരിമുക്കിലെ സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്ക പള്ളി കുത്തിത്തുറന്ന് അകത്തുകയറി സ്വർണം പൂശിയ കാസ, കുസ്തോതി, സ്റ്റീൽ കുരിശ് തുടങ്ങിയവയടക്കം 30,000 രൂപ വിലവരുന്ന സാധന സാമഗ്രികൾ മോഷ്ടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Church robbery: Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.