യുഎസിൽ സിഖ് ട്രക്ക് ഡ്രൈവർക്ക് കുത്തേറ്റു; 17 തവണയാണ് ആക്രമി കുത്തിയത്

വാഷിങ്ടൺ: യു.എസിലെ സൗത്ത് വയോമിങ്ങിൽ സിഖ് ട്രക്ക് ഡ്രൈവർക്ക് കുത്തേറ്റു. 17 തവണയാണ് അക്രമി കുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ചികിത്സയിലാണ്. പെൻസൽവാനിയയിലേക്ക് പോകുന്നതിനിടെ ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

സൗത്ത് വയോമിങ്ങിലെ ബിറ്റർ ക്രീക്ക് റെസ്റ്റ് ഏരിയയിലെ ശുചിമുറിയിൽ വിശ്രമിക്കാനെത്തിയപ്പോഴാണ് ട്രക്ക് ഡ്രൈവർക്കുനേരെ ആക്രമണമുണ്ടായത്. ആക്രമി കൈകളിലും നെഞ്ചിലും വാരിയെല്ലുകൾക്ക് സമീപവുമടക്കം 17 തവണ കുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ സിങ്ങിനെ വിമാനമാർഗം കാസ്പറിലെ വയോമിങ് മെഡിക്കൽ സെന്ററിലേക്ക് മാറ്റി. നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്. സംഭവത്തിൽ ആൻഡ്രൂ ക്രിസ് ബിസ്ഡാക്ക് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Attack on Sikh Driver in Wyoming: Suspect Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.