Posted On
date_range Updated On
date_range എം.എം. മണിയെ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്
രാജാക്കാട്: എം.എം. മണി എം.എൽ.എയുടെ വാഹനം തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. ഇടുക്കി രാജാക്കാട് ആണ് സംഭവം.
കുഞ്ചിത്തണ്ണി മാട്ടയിൽ അരുണിനെതിരെയാണ് കേസ്. എം.എൽ.എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറി കടന്നുപോയതിനു പിന്നാലെയാണ് സംഭവം. തുടർന്ന് എം.എൽ.എയുടെ വാഹനം തടഞ്ഞുനിർത്തി അരുൺ എം.എ. മണിക്കു നേരെ അസഭ്യവർഷം നടത്തുകയായിരുന്നു.
എം.എൽ.എയുടെ ഗൺമാന്റെ പരാതിയിലാണ് രാജാക്കാട് പൊലീസ് കേസെടുത്തത്. യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.