കത്തി നശിച്ച കാറും ബൈക്കും

കാറും ഇരുചക്രവാഹനങ്ങളും മൂന്നംഗ സംഘം കത്തിച്ചതായി പരാതി

ക​ള​മ​ശേ​രി: വീ​ടി​ന് മു​ന്നി​ൽ പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും രാ​ത്രി മൂ​ന്നം​ഗ സം​ഘം ക​ത്തി​ച്ച​താ​യി പ​രാ​തി. പെ​രി​ങ്ങ​ഴ എ​ച്ച്.​എം.​ടി. കോ​ള​നി വെ​ളു​ത്തേ​ട​ത്ത് മു​ഹ​മ്മ​ദ് അ​നീ​സി‍െൻറ വീ​ട്ടി​ലെ കാ​റും, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​മാ​ണ് ക​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. എ​ച്ച്.​എം.​ടി. കോ​ള​നി​യി​ൽ മെ​ബൈ​ൽ ഷോ​പ്പ് ന​ട​ത്തു​ന്ന അ​നീ​സ് രാ​ത്രി ഒ​രു മ​ണി​യോ​ടെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച് വീ​ട്ടി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ കാ​റി​ലെ​ത്തി​യ ബ​ന്ധു​ക്ക​ളാ​യ അ​ബ്ദു​ൽ ജ​ലീ​ൽ, ഹാ​രി​സ്,അ​ന​സ് എ​ന്നി​വ​ർ ഗേ​റ്റ് ത​ള്ളി തു​റ​ന്ന് കാ​റും, ബു​ള്ള​റ്റും, സ്കൂ​ട്ട​റും തീ ​കൊ​ളു​ത്തി ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഹാ​രി​സി​നും, അ​ന​സി​നു​മെ​തി​രെ അ​നീ​സ് ന​ൽ​കി​യി​രു​ന്ന പ​രാ​തി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​ത്തു​തീ​ർ​പ്പാ​ക്കി​യി​രു​ന്നു.ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​മെ​ന്ന് അ​നീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും, പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും ക​ള​മ​ശ്ശേ​രി സി.​ഐ പി.​ആ​ർ. സ​ന്തോ​ഷ് പ​റ​ഞ്ഞു.

Tags:    
News Summary - car and two-wheelers were burnt by a gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.