മദ്യപാനത്തിനിടെ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി
പീരുമേട്: പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ഇളംകാട് സ്വദേശി ബിനുവാണ് (47) കൊല്ലപ്പെട്ടത്. സംഭവത്തിൽ പുല്ലുപാറ പുത്തൻപുരക്കൽ തങ്കച്ചനെ (54) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഒറ്റക്ക് താമസിക്കുന്ന തങ്കച്ചന്‍റെ വീട്ടിൽ ബിനു എത്തുകയും ഇരുവരും മദ്യപിക്കുന്നതിനിടെ വാക്ക്തർക്കം ഉണ്ടാവുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തർക്കത്തിനിടെ കമ്പിവടികൊണ്ട് ബിനുവിന്റെ തലക്കടിച്ചു.
ബിനു കൊല്ലപ്പെട്ടെന്ന് മനസ്സിലാക്കിയ ഇയാൾ അഗ്നിരക്ഷാസേനയെ വിളിച്ച് വീണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, മൃതദേഹം കണ്ടപ്പോൾ സേന ജീവനക്കാർക്ക് സംശയം തോന്നുകയും ഇവർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് പെരുവന്താനം പൊലീസ് എത്തി തങ്കച്ചനെ കസ്റ്റഡിയിലെടുത്തത്.
ഇരുവരും മുമ്പും വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2001ൽ സഹോദരീഭർത്താവ് ശശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് ബിനു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.