സാബിർ അലി മോണ്ടൽ
Posted On
date_range Updated On
date_range ബംഗ്ലാദേശിലേക്ക് തോക്ക് കടത്ത്: ബംഗാൾ സ്വദേശി പിടിയിൽ
കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാൾ സ്വദേശിയെ ആയക്കാടുനിന്ന് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ ദക്ഷിൻ സുന്ദർപുർ സ്വദേശി സെന്റ്ബാരിയ വീട്ടിൽ സാബിർ അലി മോണ്ടലിനെയാണ് (39) കോതമംഗലം എസ്.എച്ച്.ഒ കെ.എച്ച്. ഹാഷിമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച പശ്ചിമ ബംഗാൾ പൊലീസിന് കൈമാറും. വെസ്റ്റ് ബംഗാളിൽനിന്ന് തോക്കുകൾ കടത്തിയ കേസിൽ ആറുപേരെ ബംഗാൾ പൊലീസ് പിടികൂടിയതോടെ ഇയാൾ കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.