Posted On
date_range Updated On
date_range കഞ്ചാവ് കടത്ത്: രണ്ടുപേർ അറസ്റ്റിൽ
കുമളി: തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഢല്ലൂർ സ്വദേശികളായ രാജേന്ദ്രൻ (38), അജിത് (35) എന്നിവരെയാണ് ഗൂഢല്ലൂർ ഇൻസ്പെക്ടർ മുത്തുമണിയും സംഘവും അറസ്റ്റ് ചെയ്തത്.
ഗൂഢല്ലൂരിൽനിന്ന് ബസിൽ കഞ്ചാവുമായി കുമളിക്കുവരാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവരിൽനിന്ന് 1.150 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്രതികളെ ബുധനാഴ്ച ഉത്തമപാളയം കോടതിയിൽ ഹാജരാക്കും.
പിടിയിലായ പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.