ബോളിവുഡ് സിനിമ പ്രചോദനമായി; ഭിന്നശേഷിക്കാരനായ യുവാവിനെ 17 കാരൻ കൊലപ്പെടുത്തി

ന്യൂഡൽഹി: ബോളിവുഡ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭിന്നശേഷിക്കാരനായ യുവാവിനെ 17 വയസുകാരൻ കൊലപ്പെടുത്തി. തെക്കൻ ഡൽഹിയിലെ സഫ്ദർജങ് മേഖലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. യുവാവിന്‍റെ മാതാപിതാക്കളും മുത്തശ്ശിയും ക്ഷേത്രത്തിൽ പോയപ്പോഴായിരുന്നു കൊല നടന്നത്. കൊല്ലപ്പെട്ട യുവാവിന്‍റെ വീട്ടിലെ ജോലിക്കാരനായിരുന്നു 17കാരൻ. വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ ജോലിക്കാരനായ ഇയാൾ മോഷ്ടിക്കുന്നത് കണ്ട യുവാവ് ശബ്ദമുണ്ടാക്കി. തുടർന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു.

ബോളിവുഡ് ചിത്രമായ 'ടു ചോർ മെയിൻ സിപാഹി'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികൾ സിനിമയിൽ കാണിച്ചതിന് സമാനമായി കറുത്ത നിറത്തിലുള്ള കയ്യുറകൾ സ്ഥലത്ത് ഉപേക്ഷിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.മൂന്ന് മാസം മുമ്പാണ് വീട്ടുജോലിക്കായി 17കാരനെ നിയമിച്ചതെന്ന് യുവാവിന്‍റെ സഹോദരി പറഞ്ഞു.

വീട്ടിലെ മറ്റുള്ലവർ ക്ഷേത്രത്തിൽ പോയ സമയം താൻ ഗ്രീൻ പാർക്ക് മാർക്കറ്റിലായിരുന്നു. വീട്ടിൽ തിരികെയെത്തിയപ്പോൾ അബോധാവസ്ഥയിൽ കട്ടിലിൽ കിടക്കുന്ന സഹോദരനെയാണ് കണ്ടത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ഏതാനും ആഭരണങ്ങളും മൊബൈൽ ഫോണും 40000 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി- സഹോദരി പറഞ്ഞു.

ബീഹാറിലെ സിതാമർഹിയിലെ സ്വന്തം നാടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രായപൂർത്തിയാകാത്തയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും പണവും കണ്ടെടുത്തു. ശുചീകരണ ജോലികൾ ചെയ്യാൻ തനിക്ക് അപമാനം തോന്നിയിരുന്നുവെന്നും നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ചതായും യുവാവ് പൊലീസിനോട് പറഞ്ഞു. തിരികെ പോകുന്നതിന് മുമ്പ് പണത്തിനായി വീട് കൊള്ളയടിക്കാൻ പദ്ധതിയിട്ടു. മോഷണ ശ്രമം കണ്ടതോടെയാണ് ഭിന്നശേഷിക്കാരനായ യുവാവിനെ കൊലപ്പെടുത്തിയെന്നും 17കാരൻ പൊലീസിനോട് സമ്മതിച്ചു.

Tags:    
News Summary - Bollywood cinema was the inspiration; A 17-year-old man killed a differently-abled youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.