ബി​റ്റ്കോ​യി​ൻ മ​റ​വി​ൽ വ്യ​വ​സാ​യി​യു​ടെ 25 കോ​ടി ത​ട്ടി

ബം​ഗ​ളൂ​രു: കാ​സി​നോ, ബി​റ്റ്കോ​യി​ൻ ബി​സി​ന​സി​ലെ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന ലാ​ഭ​വും പ​ലി​ശ​യും വാ​ഗ്ദാ​നം ചെ​യ്ത് ബി​സി​ന​സു​കാ​ര​നെ 25 കോ​ടി രൂ​പ​യു​ടെ വ​ഞ്ച​ന ന​ട​ത്തി​യ​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ ബ​സ​വേ​ശ്വ​ര ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ എ​ഫ്‌.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​ക​ളി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

ത​ട്ടി​പ്പി​നി​ര​യാ​യ വി​വേ​ക് ​​പി. ​ഹെ​ഗ്ഗ​ഡെ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​മ​കൃ​ഷ്ണ റാ​വു, ഭാ​ര്യ രാ​ജേ​ശ്വ​രി റാ​വു, മ​ക​ൻ രാ​ഹു​ൽ ടോ​ൺ​സെ, മ​ക​ൾ ര​ക്ഷ ടോ​ൺ​സെ, മ​രു​മ​ക​ൻ ചേ​ത​ൻ നാ​രാ​യ​ൺ എ​ന്നി​വ​ർ​ക്കെ​തി​രെ വ​ഞ്ച​ന ത​ട​യ​ൽ, അ​നി​യ​ന്ത്രി​ത നി​ക്ഷേ​പ നി​യ​മം (ബ​ഡ്സ്) പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മു​ഖ്യ​പ്ര​തി രാ​മ​കൃ​ഷ്ണ റാ​വു അ​റ​സ്റ്റി​ലാ​യ​താ​യും മ​റ്റു പ്ര​തി​ക​ൾ നി​ല​വി​ൽ വി​ദേ​ശ​ത്ത് ഒ​ളി​വി​ലാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ലോ​ജി​സ്റ്റി​ക്സ് ക​മ്പ​നി ഉ​ട​മ​യാ​യ പ​രാ​തി​ക്കാ​ര​നാ​യ വി​വേ​ക് ​​2023ൽ ​സു​ഹൃ​ത്തു​ക്ക​ൾ വ​ഴി​യാ​ണ് രാ​മ​കൃ​ഷ്ണ റാ​വു​വി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. രാ​ഹു​ൽ ടോ​ൺ​സെ​യും ചേ​ത​ൻ നാ​രാ​യ​ണ​നും ശ്രീ​ല​ങ്ക​യി​ലും ദു​ബൈ​യി​ലും കാ​സി​നോ ബി​സി​ന​സി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു. ബി​സി​ന​സ് വി​ക​സി​പ്പി​ക്കു​ന്ന​തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യി വി​വേ​കി​നെ സ​മീ​പി​ച്ച​താ​യും വാ​യ്പ ന​ൽ​കാ​ൻ പ്രേ​രി​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വി​വേ​കി​ന്റെ വി​ശ്വാ​സം നേ​ടു​ന്ന​തി​നാ​യി രാ​മ​കൃ​ഷ്ണ റാ​വു ശ്രീ​ല​ങ്ക​യി​ലെ ഒ​രു കാ​സി​നോ​യി​ലേ​ക്ക് വി​വേ​കി​നെ കൊ​ണ്ടു​പോ​യി മ​ക​ൻ രാ​ഹു​ലി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. പി​ന്നീ​ട് ദു​ബൈ​യി​ൽ​നി​ന്ന് ഒ​രു ഫോ​ൺ കാ​ളി​നി​ടെ അ​ദ്ദേ​ഹം മ​ക​ളെ​യും മ​രു​മ​ക​നെ​യും പ​രി​ച​യ​പ്പെ​ടു​ത്തി. നി​ക്ഷേ​പി​ക്കാ​ൻ കൂ​ടു​ത​ൽ പ്രേ​രി​പ്പി​ച്ചു. കാ​സി​നോ​ക​ളി​ലും ബി​റ്റ്കോ​യി​നി​ലും നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ലൂ​ടെ ഉ​യ​ർ​ന്ന വ​രു​മാ​നം വാ​ഗ്ദാ​നം ചെ​യ്ത് പ്ര​തി ത​ന്നെ വ​ശീ​ക​രി​ച്ച​താ​യി വി​വേ​കി​ന്റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ദു​ബൈ​യി​ലെ​യും ശ്രീ​ല​ങ്ക​യി​ലെ​യും കാ​സി​നോ​ക​ൾ ലാ​ഭ​ക​ര​മാ​ണെ​ന്നും കൂ​ടു​ത​ൽ വി​പു​ലീ​ക​ര​ണം കൂ​ടു​ത​ൽ വ​രു​മാ​നം ഉ​ണ്ടാ​ക്കു​മെ​ന്നും പ്ര​തി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. സി​റ്റി ഓ​ഫ് ഡ്രീം​സ് എ​ന്ന പേ​രി​ൽ ശ്രീ​ല​ങ്ക​യി​ൽ ഒ​രു പു​തി​യ കാ​സി​നോ സ്ഥാ​പി​ക്കു​മെ​ന്ന് വി​വേ​കി​ന് ഉ​റ​പ്പു​ന​ൽ​കി. നി​ക്ഷേ​പി​ച്ചാ​ൽ ഉ​യ​ർ​ന്ന വ​രു​മാ​നം വാ​ഗ്ദാ​നം ചെ​യ്തു. അ​വ​രു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ വി​ശ്വ​സി​ച്ച വി​വേ​ക് പ​തി​വ് പ​ലി​ശ പ്ര​തീ​ക്ഷി​ച്ച് 2023 മു​ത​ൽ 25 കോ​ടി വാ​യ്പ ന​ൽ​കി.എ​ന്നാ​ൽ, പി​ന്നീ​ട് വാ​ഗ്ദാ​നം ചെ​യ്ത പ​ലി​ശ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വി​വേ​ക് ​​ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

Tags:    
News Summary - Bitcoin Fraud in karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.