മദ്യലഹരിയിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തി; പൊലീസുകാരനെ മർദിച്ച്​ ജനക്കൂട്ടം -വിഡിയോ

പറ്റ്​ന: മദ്യലഹരിയിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയെന്ന്​ ആരോപിച്ച്​ ​പൊലീസുകാരനെ മർദിച്ച്​ ജനക്കൂട്ടം. ബിഹാറിലെ പറ്റ്​നയിൽ ചൊവ്വാഴ്ച നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി​. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്‌ഐ) ഷേർ സിങ്​ എന്നയാളാണ്​ വിഡിയോയിലുള്ളതെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

മദ്യലഹരിയിൽ ഷേർ സിങ് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചു എന്നാണ്​ നാട്ടുകാർ ആരോപിക്കുന്നത്​. ഈ വിവരം പെൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. രോഷാകുലരായ കുടുംബാംഗങ്ങൾക്കൊപ്പം നാട്ടുകാരും ചേർന്ന് പോലീസുകാരനെ വഴിയിൽ പിന്തുടർന്ന്​ പിടികൂടുകയായിരുന്നു. തുടർന്ന്​ ഇയാൾ പൊലീസ്​ വാഹനത്തിൽ ഓടിക്കയറി. എന്നാൽ വാഹനം നാട്ടുകാർ തടഞ്ഞിട്ടു. 

ഇയാളുടെ വിഡിയോ നാട്ടുകാർ തന്നെയാണ്​ ചിത്രീകരിച്ച്​ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്​. പൊലീസും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്​. മദ്യപിച്ചെത്തിയ പോലീസുകാരൻ പെൺകുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടർന്ന് ആളുകൾ തടഞ്ഞുവച്ചതായി തങ്ങൾക്ക്​ വിവരം ലഭിച്ചിരുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണത്തിൽ എഎസ്ഐ ഷേർ സിങ്​ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയതായും അദ്ദേഹത്തിനെതിരെ എഫ്ഐആർ ഫയൽ ചെയ്ത്​ അറസ്റ്റ് ചെയ്തതായും പറ്റ്​ന പോലീസ് അറിയിച്ചു.


Tags:    
News Summary - Bihar: Drunk Cop Beaten By Mob In Patna For Allegedly Molesting Girl; Officer Takes Shelter In Police Van Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.