Posted On
date_range Updated On
date_range രക്ഷപെടാൻ നമ്പർ പ്ലേറ്റ് മാറ്റി, 29,000 രൂപ പിഴ ചുമത്തി പോലീസ്
ബംഗളൂരു: ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് പിഴയിൽ നിന്ന് രക്ഷപെടാൻ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് മാറ്റിയ യുവാവിനെ തേടിപ്പിടിച്ച് പൊലീസ്. മാരി ഗൗഡ എന്ന 31കാരനാണ് അറസ്റ്റിലായത്. നിയമങ്ങൾ ലംഘിച്ച് വണ്ടി ഓടിച്ചതിന് 29,000 രൂപയാണ് ഇയാൾക്കെതിരെ ചുമത്തിയത്.
ഹെൽമെറ്റ് ഇല്ലാതെയും അശ്രദ്ധമായുമുള്ള വാഹനമോടിക്കൽ, സിഗ്നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്കെതിരെ 58 കേസുകൾ ഇയാൾക്കെതിരെ ഉണ്ടായിരുന്നതായി ബംഗളൂരു ഡെപ്യൂട്ടി കമീഷണർ കുൽദീപ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.