കൊല്ലപ്പെട്ട വിനു കുമാർ, ഫണിന്ദ്ര സുബ്രഹ്മണ്യ
ബെംഗളൂരു: ടെക് സ്ഥാപനത്തിൽ അതിക്രമിച്ചു കയറി സി.ഇ.ഒയെയും മാനേജറെയും കൊലപ്പെടുത്തി മുൻ ജീവനക്കാരൻ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എയ്‌റോണിക്‌സ് ഇന്റർനെറ്റ് കമ്പനിയുടെ സി.ഇ.ഒ വിനു കുമാർ, എം.ഡി ഫണിന്ദ്ര സുബ്രഹ്മണ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി ഫെലിക്‌സിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതേ കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്നു ഫെലിക്‌സ്. ആക്രമണത്തിന് മുമ്പ് ഏകദേശം 30 മിനിറ്റോളം ഇയാൾ ഇരുവരുമായി ക്യാബിനിലിരുന്ന് സംസാരിച്ചിരുന്നു.
വാളുപയോഗിച്ചാണ് വിനുവിനെയും സുബ്രഹ്മണ്യത്തെയും ഫെലിക്‌സ് കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള വഴി മധ്യേ ഇരുവരും മരിക്കുകയായിരുന്നു. ബെംഗളൂരു നോർത്ത് ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഫെലിക്‌സ് സമാനരീതിയിൽ ഒരു ഇന്‍റർനെറ്റ് കമ്പനി നടത്തിയിരുന്നുവെന്നും ഇത് സംബന്ധിച്ചുണ്ടായ വാക്കുതർക്കങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.