സുധീർ, സാഗർ, രാകേഷ്, സീതാറാം, ദിനേശ്, മുഹമ്മദ് ഹനീഫ്, ഗണേഷ്
മംഗളൂരു: വീട്ടിൽ കയറി ഗൃഹനാഥയേയും മകളേയും ഭീഷണിപ്പെടുത്തി കവർച്ച ചെയ്ത സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാർക്കള മാള ഗ്രാമത്തിലെ ജി.ഗണേഷ് നായ്ക് (26),ആയിക്കളയിലെ ഡി.കെ.ദിനേശ് നായ്ക് (22),കെ.സാഗർ ഷെട്ടി (21),കഡബ ബെലെന്തുവിലെ രാകേഷ് എൽ പിന്റോ(29),വി.എൻ.വാസു സാലിയൻ(26),സി.അനിൽ പൂജാരി (29) മുഹമ്മദ് ഹനീഫ് (42) എന്നിവരാണ് അറസ്റ്റിലായത്.
ദക്ഷിണ കന്നട ജില്ലയിൽ ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈ മാസം 11ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. മെരിറ്റ സിന്ധ്യ പിന്റോയും മകളും താമസിക്കുന്ന വീട്ടിൽ ഇരച്ചു കയറിയ സംഘം ഭീഷണിപ്പെടുത്തി കത്തിമുനയിൽ നിർത്തി 3.15 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ, രണ്ട് കാറുകൾ, പണം എന്നിവ കവർച്ച ചെയ്യുകയായിരുന്നു.
മോഷ്ടിച്ചതെന്നറിയാവുന്ന സ്വർണാഭരണങ്ങൾ വാങ്ങി എന്നതിനാണ് മുഹമ്മദ് ഹനീഫയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.