ക്രി​സ്റ്റി​ന്‍ രാ​ജു

ഫി​ലി​പ്

ഗൃഹനാഥനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പാ​മ്പാ​ടി: ഗൃ​ഹ​നാ​ഥ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. പാ​മ്പാ​ടി പു​ത​രി​പ്ര​യി​ൽ വീ​ട്ടി​ൽ ക്രി​സ്റ്റി​ന്‍ രാ​ജു ഫി​ലി​പ്പി​നെ​യാ​ണ്​ (26) പാ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പാ​മ്പാ​ടി നെ​ടും​കു​ഴി ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത്​ ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച്‌ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗൃ​ഹ​നാ​ഥ​നും യു​വാ​വും ത​മ്മി​ൽ മു​ൻ​വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു.

ഗൃ​ഹ​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും യു​വാ​വ് ആ​ക്ര​മി​ച്ച കേ​സ് പാ​മ്പാ​ടി സ്റ്റേ​ഷ​നി​ൽ നി​ല​വി​ലു​ണ്ട്. യു​വാ​വി​നെ​തി​രെ ഈ ​പ​രാ​തി കൊ​ടു​ത്ത​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ആ​ക്ര​മി​ച്ച​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് പാ​മ്പാ​ടി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ലെ അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. 

Tags:    
News Summary - Attempted murder: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.