കെ. ​പ്ര​വീ​ൺ, കെ.​എ​സ്. ജ​യ​ൻ

കവർച്ചക്കിടെ വധശ്രമം: പ്രതികൾക്ക് കഠിനതടവ്

തലശ്ശേരി: വധശ്രമക്കേസിൽ രണ്ട് പ്രതികൾക്ക് 24 വർഷം വീതം കഠിന തടവും ഒരുമാസം തടവും 45,000 രൂപ വീതം പിഴയും. പുല്ലൂപ്പാറ എരമം കൊയിലേരിയൻ ഹൗസിൽ കെ. പ്രവീൺ (46), വെള്ളരിക്കുണ്ട് പരപ്പ ചുള്ളി കവുങ്ങും വള്ളിയിൽ ഹൗസിൽ കെ.എസ്. ജയൻ എന്ന മണി (63) എന്നിവരെയാണ് തലശ്ശേരി അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് ടിറ്റി ജോർജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

2022 സെപ്റ്റംബർ 11ന് അർധരാത്രി കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽവെച്ചാണ് സംഭവം. സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഉണ്ണികൃഷ്ണൻ, ഉമേശൻ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കവർച്ച ചെയ്യണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി മാരകായുധം ഉപയോഗിച്ച് തലക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേൽപിക്കുകയും ഉണ്ണികൃഷ്ണനിൽനിന്ന് 3000 രൂപയും മൊബൈൽ ഫോണും കവർന്നെടുക്കുകയും ചെയ്തെന്നാണ് കേസ്.

പ്രവീൺ നിരവധി കവർച്ച കേസുകളിലും ആക്രമക്കേസുകളിലും പ്രതിയാണ്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ എ.എസ്.ഐ കെ. സന്തോഷ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ പി.എ. ബിനുമോഹനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഡോക്ടർമാരായ അജ്മൽ, സുനിൽ, തസ്നീം, ഉണ്ണികൃഷ്ണൻ, രാഹുൽ കൃഷ്ണൻ, സയന്റിഫിക് ഓഫിസർ ഹെൽന, പൊലീസുകാരായ മഹേഷ്, ബിജു, ശ്രീരൂപ് സുകേഷ്, ഷജീഷ് ഇസ്മായിൽ എന്നിവരും കേസിൽ ഹാജരായി. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. ജയശ്രീ ഹാജരായി.

Tags:    
News Summary - Attempted murder during robbery: Accused sentenced to rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.