സാബു
Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിക്കാൻ ശ്രമം; 55കാരൻ അറസ്റ്റിൽ
കട്ടപ്പന: 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 55കാരൻ അറസ്റ്റിൽ. വാഴവര പള്ളിനിരപ്പേൽ കല്ലുവച്ചേൽ സാബുവാണ് (55) അറസ്റ്റിലായത്. പള്ളിനിരപ്പേൽ റേഷൻകട നടത്തിയിരുന്ന പ്രതി ആഗസ്റ്റ് 21ന് രാത്രി മാതാപിതാക്കൾ സ്ഥലത്തില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
ഒന്നര മാസത്തോളം ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം റേഷൻ കടയിലെത്തിയ പ്രതിയെ പിടികൂടുകയായിരുന്നു. തെളിവെടുപ്പിനുശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.