Representational Image
Posted On
date_range Updated On
date_range വീടിന് തീയിട്ട് ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്താൻ ശ്രമം
മങ്കര (പാലക്കാട്): മങ്കര പുള്ളോടിൽ ഡീസലൊഴിച്ച് വീടിന് തീയിട്ട് ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്താൻ ശ്രമം. കൊടുമ്പ് സ്വദേശി ഫാറൂഖാണ് (45) ഭാര്യ നൂർജഹാൻ, മകൻ സൽമാൻ ഫാരിസ്, നൂർജഹാന്റെ മാതാവ് മറിയ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
തുടർന്ന് ഇയാൾ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ഫാറൂഖിന്റെയും നൂർജഹാന്റെയും രണ്ടാം വിവാഹമാണ്. ഇരുവരും അകന്ന് കഴിയുകയാണ്.
നൂർജഹാനും മകൻ സൽമാൻ ഫാരിസും താമസിക്കുന്ന മറിയയുടെ വീട്ടിലെത്തിയ ഫാറൂഖ് തിങ്കളാഴ്ച ഡീസലൊഴിച്ച് വീട് കത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.