ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
വൈക്കം: ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വൈക്കം ചെമ്പ് നൈനേത്ത് വീട്ടിൽ ജിജോയെയാണ് (36) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുമ്പനം സ്വദേശി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നടപടി.
കഴിഞ്ഞദിവസം കാറ്ററിങ് ജോലി കഴിഞ്ഞ് എറണാകുളം വൈറ്റിലയിൽനിന്ന് ഓട്ടോറിക്ഷയിൽ കയറി വൈക്കത്തേക്ക് വരുന്ന വഴി തൃപ്പൂണിത്തുറയിലെ ബാറിൽ കയറി ഇരുവരും മദ്യപിക്കുകയും തുടര്‍ന്ന് വൈക്കത്തെ പ്രതിയുടെ വീട്ടില്‍ എത്തിയതിനുശേഷം ഓട്ടോ ഡ്രൈവർ കൂലി ആവശ്യപ്പെട്ടപ്പോൾ, ഇരുവരും തമ്മിൽ വാക്തർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ജിജോ തന്‍റെ കൈയിലിരുന്ന ബിയർ കുപ്പികൊണ്ട് ഓട്ടോ ഡ്രൈവറുടെ തലക്കടിക്കുകയായിരുന്നു.
നൈറ്റ് പട്രോളിങ് നടത്തുന്നതിനിടയിൽ വിവരമറിഞ്ഞ പൊലീസ് സംഘം പ്രതിയെ പിടികൂടി.വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്.ഐമാരായ അജ്മൽ ഹുസൈൻ, ഷാജി കുമാർ, പി.ജി. ഷാജി, എ.എസ്.ഐ പ്രമോദ്, സി.പി.ഒമാരായ സാബു, ജാക്സൺ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.