ഗോ​പ​ല​കൃ​ഷ്ണ​ൻ

മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: മകന്‍ അറസ്​റ്റിൽ

ച​വ​റ: സ്വ​ത്ത് ത​ര്‍ക്ക​ത്തി​ന്‍റെ പേ​രി​ല്‍ മാ​താ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച മ​ക​നെ ച​വ​റ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ച​വ​റ ഭ​ര​ണി​ക്കാ​വ് നെ​ടു​മ്പു​റ​ത്ത് വീ​ട്ടി​ല്‍ ക​രു​ണാ​ക​ര​ന്‍പി​ള്ള​യെ​യും ഭാ​ര്യ ശാ​ന്ത​കു​മാ​രി​യെ​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ക​ന്‍ ഗോ​പ​ല​കൃ​ഷ്ണ​നെ​യാ​ണ് (കു​മാ​ര്‍) ച​വ​റ സി.​ഐ നി​സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ശാ​ന്ത​കു​മാ​രി​യു​ടെ പേ​രി​ലു​ള്ള വീ​ടും വ​സ്തു​വും എ​ഴു​തി ന​ല്‍കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 2.45 ഓ​ടെ വീ​ട്ടി​ലെ​ത്തി​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ച്ഛ​നെ​യും അ​മ്മ​യെ​യും വെ​ട്ടു​ക​യാ​യി​രു​ന്നു. ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശാ​ന്ത​കു​മാ​രി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും ക​രു​ണാ​ക​ര​ന്‍പി​ള്ള പ​രി​ക്കു​ക​ളോ​ടെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags:    
News Summary - Attempt to kill parents: Son arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.