ഉപ്പളയിൽ പൊലീസിനുനേരെ ആക്രമണം; എസ്.ഐക്ക് കുത്തേറ്റു

കാ​​സ​​ർ​​കോ​​ട്: ഉ​​പ്പ​​ള​​യി​​ൽ പൊ​​ലീ​​സ് സം​​ഘ​​ത്തി​​നു​നേ​​രെ ആ​​ക്ര​​മ​​ണം. എ​​സ്.​​ഐ​​ക്ക് മു​​ഖ​​ത്ത് കു​​ത്തേ​​റ്റു. മ​​ഞ്ചേ​​ശ്വ​​രം എ​​സ്.​​ഐ പി. ​​അ​​നൂ​​പി​​നാ​​ണ് (32) ക​​ല്ലു​​കൊ​​ണ്ട് മു​​ഖ​​ത്ത് കു​​ത്തേ​​റ്റ​​ത്. എ​​സ്.​​ഐ​​യു​​ടെ മു​​ഖ​​ത്ത​​ടി​​ക്കു​​ക​​യും കാ​​റി​​ന്‍റെ ഡോ​​ർ ഉ​​പ​​യോ​​ഗി​​ച്ച് പ​​രി​​ക്കേ​​ൽ​​പി​​ക്കു​​ക​​യും ചെ​​യ്തു.

സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് റ​​ഷീ​​ദ്, അ​​ഫ്സ​​ൽ എ​​ന്നി​​വ​​രെ​​യും ക​​ണ്ടാ​​ല​​റി​​യാ​​വു​​ന്ന മൂ​​ന്നു​പേ​​രെ​​യും പ്ര​​തി​ചേ​​ർ​​ത്ത് മ​​ഞ്ചേ​​ശ്വ​​രം പൊ​​ലീ​​സ് കേ​​സെ​​ടു​​ത്തു. ഞാ​​യ​​റാ​​ഴ്ച പു​​ല​​ർ​​ച്ച 12.30ന് ​​ഉ​​പ്പ​​ള ഹി​​ദാ​​യ​​ത്ത് ന​​ഗ​​റി​​ലാ​​ണ് രാ​​ത്രി പ​​ട്രോ​​ളി​​ങ്​ ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന പൊ​​ലീ​​സ് സം​​ഘ​​ത്തി​​നു​നേ​​രെ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. സീ​​നി​​യ​​ർ സി​​വി​​ൽ പൊ​​ലീ​​സ് ഓ​​ഫി​​സ​​ർ കി​​ഷോ​​റി​​നും മ​​ർ​​ദ​​ന​​മേ​​റ്റു.

Tags:    
News Summary - Attack on Police; SI was stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.